ബ്ലാസ്റ്റേഴ്‌സിന് വിലക്കോ??, ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ പറയാനുള്ളത് ഇതാണ്....

ബ്ലാസ്റ്റേഴ്‌സിന് വിലക്കോ??, ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ പറയാനുള്ളത് ഇതാണ്....

ബ്ലാസ്റ്റേഴ്‌സിന് വിലക്കോ??, ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ പറയാനുള്ളത് ഇതാണ്....
(Pic credit :Twitter )

നാടാകീയ സംഭവങ്ങളാണല്ലോ കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് ബാംഗ്ലൂർ എഫ് സി നോക്ക്‌ ഔട്ട്‌ മത്സരത്തിൽ നടന്നത്.ബാംഗ്ലൂർ എഫ് സി ക്ക്‌ ലഭിച്ച ഫ്രീ കിക്കിൽ നിന്ന് തുടങ്ങിയ പ്രശ്നം ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ മുന്നിൽ എത്തിയിരിക്കുകയാണ്. കുറച്ചു മുന്നേ ഇതേ സംബന്ധിച്ച്  നിർണായക പ്രസ്താവനകൾ ഇറക്കിയിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ.

മാർച്ച്‌ 12 ന്ന് മുന്നേ സംഭവത്തെ പറ്റി ബ്ലാസ്റ്റേഴ്‌സിനോട് പ്രതികരിക്കാനാണ് ഇവരുടെ ആവശ്യം.അതിന് ശേഷം നടപടികൾ എടുക്കും. ഈ നടപടികൾ സ്വീകാര്യം അല്ലെങ്കിൽ ഐ എസ് എൽ തന്നെ നടപടികൾ എടുത്തേക്കും.

മാത്രമല്ല റഫറിടെ തീരുമാനം അന്തിമമാണ്. അത് കൊണ്ട് തന്നെ ബാംഗ്ലൂറിന്റെ ഭാഗത്ത് തന്നെയാണ് ശെരിയെന്ന രീതിയിലാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ പുറത്ത് ഇറക്കിയിരിക്കുന്ന ഏറ്റവും പുതിയ പ്രസ്താവന സൂചിപ്പിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സിനെ വിലക്കാനുള്ള തീരുമാനം എടുക്കേണ്ടത് ഐ എസ് എൽ ആണെന്നും അതിൽ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ഒരു ബന്ധവുമില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഈ കാരണങ്ങൾ കൊണ്ട് ഒക്കെ തന്നെ ഈ മത്സരത്തിന് ഒരു റിപ്ലേ ഉണ്ടാവുകയില്ല.ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനും ബ്ലാസ്റ്റേഴ്‌സിന്റെ അപ്പീൽ തള്ളുകയാണ് എന്ന് വ്യക്തം.

കൂടുതൽ ബ്ലാസ്റ്റേഴ്‌സ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.

ToOur Whatsapp Group

Our Telegram 

Our Facebook Page